ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷന് അവസരം

കൊല്ലം വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഗവ. ഐ ടി ഐ കൊട്ടാരക്കരയിൽ 2025 വർഷത്തെ ഡ്രൈവർ കം മെക്കാനിക് ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29, 30 തീയതികളിൽ രാവിലെ 10.30 മുതൽ നടക്കും. താൽപര്യമുള്ളവർ അസൽ രേഖകളോടൊപ്പം എത്തണം. ജൂലൈ 31 ന് 18 വയസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വനിതകൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7907170436, 7012332456.