ലഹരി വിരുദ്ധ പ്രവര്‍ത്തനം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പ്രശംസാപത്രം
 
                                                ഇടുക്കി:  ജില്ലയില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്നലെ നവജീവന്‍ 2020 പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ജില്ലാ പൊലീസ് മേധാവി ഇവരെ ആദരിച്ചത്.
രാജാക്കാട് എസ് ഐ അനൂപ്മോന്‍, വണ്ടിപ്പെരിയാല്‍ സ്റ്റേഷനിലെ സിപിഒ ജോഷി, പീരുമേട് സ്റ്റേഷനിലെ സിപിഒമാരായ കെ. മഹേശ്വരന്‍, എംപി അനൂപ്, ടോംസ്‌കറിയ എന്നിവര്‍ക്കു ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി പ്രശംസാപത്രം നല്‍കി.
ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ലഹരി വിരുദ്ധപ്രതിജ്ഞയും കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരങ്ങളും സംഘടിപ്പിച്ചു. ജില്ലയിലെ ഇന്‍സ്പെക്ടര്‍മാര്‍ക്കായി ഓണ്‍ലൈന്‍ ക്ളാസും നടത്തി.










