സ്ട്രേ വേക്കൻസി കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025-ലെ ഫാർമസി കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ടം, ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള മൂന്നാംഘട്ടം, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കൻസി കേന്ദ്രീകൃത അലോട്ട്മെന്റുകൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 30.08.2025, വൈകുന്നേരം 3.00 മണിക്ക് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2332120, 2338487.