കെൽട്രോണിന്റെ പുതിയ കോഴ്സ്: ജനറേറ്റീവ് എ.ഐയിൽ തൊഴിലധിഷ്ഠിത ഡിപ്ലോമ

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന Professional Diploma in Generative AI-Enhanced New Media and Web Solutions (GAINEWS) തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ആഗസ്റ്റ് 25 നാണ് കോഴ്സ് ആരംഭിക്കുന്നത്. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ ലഭ്യമാവുക. കെൽട്രോണിന്റെ തിരുവനന്തപുരം, കോട്ടയം, തൃശൂർ നോളജ് സെന്ററുകളാണ് പഠനകേന്ദ്രങ്ങൾ. +2 അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. 3 മാസമാണ് കോഴ്സിന്റെ കാലാവധി. കൂടുതൽ വിവരങ്ങൾക്ക്: 8590368988, 9995668444.