ഇടമണ്‍ - കൊച്ചി പവര്‍ ഹൈവേ :നഷ്ടപരിഹാരത്തുക വേഗത്തില്‍ കൈമാറാന്‍ നിര്‍ദേശം

post

എറണാകുളം :കൊച്ചി ഇടമണ്‍ പവര്‍ ഹൈവേക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈമാറുന്നത് വേഗത്തിലാക്കാന്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. 85 ഇടനാഴികളില്‍ 44ഇടനാഴിയുടെ തുക ഭൂ ഉടമകള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. കുന്നത്തുനാട്, മുവാറ്റുപുഴ താലൂക്കുകളില്‍ ആയി 658 പേര്‍ക്കാണ് നഷ്ടപരിഹാരത്തുക കൈമാറാന്‍ ഉള്ളത്. ഇതിനായി 359824851 രൂപ അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31ന് മുന്‍പായി മുഴുവന്‍ തുകയും കൈ മാറാന്‍ ആണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.