ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം

post

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് (മെഷിനിസ്റ്റ്) വിഭാഗത്തിൽ ട്രേഡ്സ്മാന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 25 രാവിലെ 10 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://gecbh.ac.in , 0471 2300484.