ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് (മെഷിനിസ്റ്റ്) വിഭാഗത്തിൽ ട്രേഡ്സ്മാന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 25 രാവിലെ 10 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://gecbh.ac.in , 0471 2300484.