ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപക തസ്തികയിലേയ്ക്ക് അഭിമുഖം

തിരുവനന്തപുരം അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 9ന് രാവിലെ 10 മണിക്ക് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അഭിമുഖം നടക്കും. ഹയർസെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9074141036.