കയർ ഉൽപ്പന്ന നിർമ്മാണത്തിൽ സ്‌റ്റൈപന്റോടുകൂടിയ തൊഴിൽ നൈപുണ്യ പരിശീലനം

പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആന്റ് മാനേജെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (NCRMI) സംയുക്തമായി കേരളത്തിലുടനീളം കയറുല്പന്നങ്ങളായ ഫ്രെയിംമാറ്റ്, ചകിരിച്ചോറ് കംമ്പോസ്റ്റ്, കയർഭൂവസ്ത്ര നിർമ്മാണവും വിതാനവും എന്നിവയിൽ സ്‌റ്റൈപന്റോടു കൂടിയ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. എട്ടാം ക്ലാസ് അടിസ്ഥാനയോഗ്യതയും 50 വയസ്സുവരെ പ്രായമുള്ള പട്ടികജാതി വനിതകൾക്കാണ് പരിശീലനം. സെപ്റ്റംബറിൽ ആരംഭിക്കുന്ന പരിശീലനത്തിന് ആഗസ്റ്റ് 30 നകം അപേക്ഷിക്കാം. പരിശീലനത്തിന്റെ വിശദവിവരങ്ങൾക്ക് www.ncrmi.org ഫോൺ: 0471-2730788.