അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ആഗസ്റ്റ് 22ന് രാവിലെ 9.30ന് കോളേജിൽ വെച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495230874.