സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് ആഗസ്റ്റ് 21 മുതൽ 23 വരെ

post

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ആഗസ്റ്റ് 21, 22, 23 തീയതികളിൽ സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025-26 കോഴിക്കോട് നടക്കും. 21ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കോഴിക്കോട് കൈരളി, ശ്രീ എന്നീ തീയേറ്ററുകളിൽ ക്വിയർ/ ട്രാൻസ്ജെൻഡർ പ്രമേയം കൈകാര്യം ചെയ്യുന്ന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. കൂടാതെ 21 ന് രാവിലെ 10 മുതൽ ജൂബിലി ഹാളിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യനീതി, മനുഷ്യാവകാശങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളിൽ കലാഭിരുചിയുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2306040.