ബോട്ട് ഡ്രൈവർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ജൂലൈ 28ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ (നമ്പർ: KHTC/CMD/07/2025) ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ആഗസ്റ്റ് 25 വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in .