പി.ജി. നഴ്‌സിങ് പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

post

ആഗസ്റ്റ് 17 ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2025-26 അധ്യയന വർഷത്തെ പി.ജി.(എം.എസ്.സി.)നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ താത്ക്കാലിക ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് പരാതിയുള്ളവർ ആഗസ്റ്റ് 21ന് രാത്രി 11.59 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471-2332120, 2338487.