പി.ജി. ദന്തൽ കോഴ്‌സ്: മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

post

സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലേയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും പിജി ദന്തൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ മേൽ വെബ്‌സൈറ്റിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്  എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ആഗസ്റ്റ് 20 വൈകുന്നേരം 4നകം അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം.  നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകും.  അലോട്ട്‌മെന്റിലൂടെ ലഭിച്ച അഡ്മിഷന് യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല.  അലോട്ട്‌മെന്റിനു ശേഷം സീറ്റുകൾ നഷ്ടമാക്കുന്ന വിദ്യാർത്ഥികൾ പി.ജി ഡെന്റൽ കോഴ്‌സ് 2025 പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.