ഓണ്‍ലൈന്‍ പഠനം: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് 117 ടെലിവിഷനുകളുമായി ജില്ലാ വ്യവസായ വകുപ്പ്

post

പത്തനംതിട്ട:  നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി ജില്ലാ വ്യവസായ വകുപ്പ് 117 ടെലിവിഷനുകള്‍ നല്‍കും.  ആദ്യഘട്ടമായി 50 ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറുന്നതിനായി വനം വകുപ്പ് മന്ത്രി കെ.രാജുവിന് കൈമാറി.  

ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയിലെ വ്യവസായികളില്‍നിന്ന് ശേഖരിച്ച 50 ടെലിവിഷനുകളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫ് എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ.രാജുവിന് ടെലിവിഷനുകള്‍ കൈമാറി. 

എംഎല്‍എ മാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മിനിമോള്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ജി.ഗോപകുമാര്‍, കെ.എസ്.എസ്.ഐ.എ താലൂക്ക് പ്രസിഡന്റ് സണ്ണി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.