തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ

തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളജിലെ ബി.ടെക്, ബി.ടെക് - ലാറ്ററൽ എൻട്രി, എം.ടെക്, എം.സി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് – ലാറ്ററൽ, എം.സി.എ കോഴ്സുകളിലേക്ക് ആഗസ്റ്റ് 12നും എം.ടെക് കോഴ്സിലേക്ക് 13നും ബി.ടെക് കോഴ്സിലേക്ക് 14നുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. വിശദവിവരങ്ങൾക്ക്: www.gectcr.ac.in .