പൂജപ്പുര എൽ.ബി.എസ്. വനിത എൻജിനിയറിങ് കോളജിൽ ഒന്നാംവർഷ പ്രവേശന ഉദ്ഘാടനം ഓഗസ്റ്റ് 13ന്

പൂജപ്പുര എൽ.ബി.എസ്. വനിത എൻജിനിയറിങ് കോളജിലെ ഒന്നാംവർഷ പ്രവേശന ഉദ്ഘാടനം 13ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം നിർവഹിക്കും. എൽബിഎസ് സെന്റർ ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിക്കും. വിദ്യാർത്ഥിനികൾ മാതാപിതാക്കൾക്കൊപ്പം അന്നേ ദിവസം 9ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.