എൻജിനീയറിങ് :മൂന്നാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

2025-ലെ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ, ആർക്കിടെക്ചർ കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആഗസ്റ്റ് 5ന് ആരംഭിച്ചു. എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്‌സിലേയ്ക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, പുന:ക്രമീകരിക്കുന്നതിനും ആഗസ്റ്റ് 5 മുതൽ 7 വൈകുന്നേരം 5 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ സൗകര്യം ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.