കൈറ്റ് വിക്ടേഴ്‌സിൽ നാല് എപ്പിസോഡുകളിലായി സാനു മാഷിന്റെ ക്ലാസുകൾ

post

അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഫ്രൊഫ. എം.കെ.സാനുവിന്റെ ക്ലാസുകൾ 'കൈറ്റ് വിക്ടേഴ്‌സിൽ' ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 നും രാത്രി 10 നും സംപ്രേഷണം ചെയ്യും. കൈറ്റ് വിക്ടേഴ്‌സിന്റെ'ഗ്രേറ്റ് ടീച്ചേഴ്‌സ്' എന്ന പരമ്പരയിൽ എറണാകുളം മഹാരാജാസ് കോളേജിൽ കുട്ടികൾക്കായി 'നാടക സാഹിത്യം' എന്ന വിഷയത്തിൽ സാനുമാഷ് എടുത്ത ക്ലാസുകളാണ് നാല് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്നത്.