അങ്കണവാടികുട്ടികളുടെ ഭക്ഷണ മെനു പരിഷ്കരണം – ശില്പശാല സംഘടിപ്പിക്കുന്നു

വനിത ശിശുവികസന വകുപ്പിൻ കീഴിലെ അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടു 'Promotion of Healthy Lifestyle and Dietary Practices, Obesity and Non-communicable Diseases and the revised SNP Menu' എന്ന വിഷയത്തിൽ ആഗസ്റ്റ് 5 മുതൽ 7 വരെ ശില്പശാല നടത്തുന്നു. തിരുവനന്തപുരം കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജിയിൽ നടക്കുന്ന ശില്പശാലയിൽ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത 56 സിഡിപിഒ/സൂപ്പർവൈസർമാർക്ക് മാസ്റ്റർ ട്രെയിനർമാർ എന്ന നിലയിൽ പരിശീലനം നൽകും. പരിശീലനപരിപാടിയുടെ ആദ്യ ദിനമായ 5ന് ഉച്ചക്ക് 12.15 നു വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് മാസ്റ്റർ ട്രെയിനർമാരെ അഭിസംബോധന ചെയ്യും.