ലാറ്ററൽ എൻട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

post

2025-26 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 4നു നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളേജിൽ നടത്തും. 2025-26 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അന്നേ ദിവസം കോളേജിലെത്തി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്റ്റസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (Rs.14105/- രൂപ OR കോഡ് വഴി), PTA ഫണ്ടും, IDF, Placement, Bus Card ഉൾപ്പെടെ പണമായി (Rs.5000/-) സഹിതം രക്ഷകർത്താവിനോടൊപ്പം രാവിലെ 9ന് മുമ്പ് ഹാജരാകണം. വേക്കൻസി പൊസിഷൻ www.polyadmission.org/let ൽ ലഭ്യമാണ്.