ഏനാത്ത് കരിപ്പാല്‍ 150 ഏക്കര്‍ ഏലായില്‍ നെല്‍കൃഷി ആരംഭിച്ചു

post

പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏനാത്ത് കളമല കരിപ്പാല്‍ ഏലായില്‍ നെല്‍കൃഷി ആരംഭിച്ചു. 150 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ ഉമ നെല്‍വിത്ത് വിതച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ മുഴുവന്‍ വയലുകളിലും നെല്‍കൃഷി വ്യാപിപ്പിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.  പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ രണ്ട് കര്‍ഷകരുടെ നേതൃത്വത്തിലാണ് ഏലായില്‍ നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്.  

കിഴങ്ങുവര്‍ഗ വിളകള്‍ അടക്കം മറ്റു കൃഷികളും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത, വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരസ്വതി ഗോപി, ജോബോയി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ പി. ആര്‍. സിന്ധു കുമാരി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വിനോദ് തുണ്ടത്തില്‍, ഗോപിനാഥന്‍ പിള്ള, ഷാജിഖാന്‍ എന്നിവര്‍ പങ്കെടുത്തു.