കോവിഡ് സ്ഥിരീകരിച്ച ആശ പ്രവര്‍ത്തകയുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു

post

പത്തനംതിട്ട : കോവിഡ് 19 രോഗം സ്ഥിരീകരിച്ച ആശ പ്രവര്‍ത്തകയും മല്ലപ്പുഴശേരി സ്വദേശിനിയുമായ 42 വയസുകാരിയുടെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ജൂണ്‍ 16നാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ രണ്ടിന് മല്ലപ്പുഴശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഒപിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ജൂണ്‍ എട്ടിന് തെക്കേമല സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ രാവിലെ 11 മുതല്‍ 11.30 വരെ സന്ദര്‍ശിച്ചിരുന്നു. ജൂണ്‍ 10ന് റാന്നിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ 12ന് രാവിലെ ആറന്മുള കമ്മ്യൂണിറ്റി കിച്ചണിലും രാവിലെ 11 മുതല്‍ 12 വരെ കോഴഞ്ചേരി മെഡിവിഷന്‍ ലാബിലും എത്തിയിരുന്നു. ജൂണ്‍ 13ന് രാവിലെ 10 മുതല്‍ 12 വരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും എത്തി. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 04682228220, 9188294118 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. ജൂണ്‍ 15ന് ആണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.