ആലടി അംഗന്‍വാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ആലടി അംഗന്‍വാടിയുടെപുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്ന് എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്  5.65 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയിലാണ് അംഗന്‍വാടിപൂര്‍ത്തീകരിച്ചിട്ടുള്ളത്. ഉണ്ടായിരുന്ന കെട്ടിടം പഴക്കം ചെന്നതോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. ചടങ്ങില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മോള്‍ ബിനോജ്, ഐ സി ഡി എസ് സൂപ്രവൈസര്‍ പി എസ് ലളിത, സജി വര്‍ഗ്ഗീസ്, ജാന്‍സി ചെറിയാന്‍,അഭിലാഷ് മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.