കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍
 
                                                പത്തനംതിട്ട: ജില്ലാ പഞ്ചായത്തും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വാഴകൃഷി വികസന പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യും. ഞാലിപ്പൂവന്‍, പൂവന്‍ വിത്തുകളാണ് വിതരണം നടത്തുക. ആവശ്യമുള്ളവര്‍ ജൂണ്‍ 24ന് മുമ്പായി കരം രസീത് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവുമായി വാര്‍ഡ് മെമ്പര്‍മാരെ സമീപിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. ജൂണ്‍ 17 മുതല്‍ 24 വരെ അപേക്ഷ നല്‍കാം. ഫോമുകള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കൈയില്‍ നിന്നും ലഭ്യമാകും. അപേക്ഷ നല്‍കുന്നവര്‍ക്ക് ജൂലൈ ആദ്യം വിത്തുകള്‍ എല്ലാ വാര്‍ഡുകളിലും എത്തിച്ച് വിതരണം നടത്തും.










