ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

എറണാകുളം : മെയ് 31 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂണ്‍ 1ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തന്‍വേലിക്കര സ്വദേശിക്കും, ജൂണ്‍ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ  39 വയസ്സുള്ള ചെന്നൈ സ്വദേശിക്കും, മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തി ലെത്തിയ 40 വയസ്സുള്ള അഹമ്മദാബാദ് സrദശിക്കും, അതേ വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും, 51 വയസ്സുള്ള തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

•  ജൂണ്‍ 8 ന് മുംബൈയില്‍ നിന്നും ട്രയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ 21 വയസ്സുള്ള കടവന്ത്ര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ കൂടെയെത്തിയ അടുത്ത ബന്ധുക്കളായ 2 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവര്‍ 3 പേരും മുബൈയില്‍ നിന്നും ട്രയിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് വന്നവരാണ്. 

• ഇത് കൂടാതെ ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് വിമാനമാര്‍ഗമെത്തിയ 39 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയും, ഡല്‍ഹിയില്‍ നിന്നും ട്രയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ 23 വയസ്സുള്ള പാലക്കാട് സ്വദേശിനിയും , ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച മെയ് 30 ന്  അബുദാബി കൊച്ചി വിമാനത്തിലെ ത്തിയ 28 വയസ്സുള്ള കോട്ടയം സ്വദേശിയും ജില്ലയില്‍ ചികില്‍സയിലുണ്ട്.

• മെയ് 30ന് രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള തൃശ്ശൂര്‍ സ്വദേശിയും, ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശിയും, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗമുക്തി നേടി.

• ഇന്നലെ 885 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 775 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11656 ആണ്. ഇതില്‍   9788 പേര്‍ വീടുകളിലും, 637  പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1231 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്നലെ 23 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  

 കളമശ്ശേരി മെഡിക്കല്‍ കോളേജ്- 11

 മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-5

  സ്വകാര്യ ആശുപത്രികള്‍ - 7 

• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 15 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.

 കളമശ്ശേരി മെഡിക്കല്‍ കോളേജ്- 5

 കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2

 സ്വകാര്യ ആശുപത്രികള്‍ - 8

• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 123 ആണ്.

 കളമശ്ശേരി മെഡിക്കല്‍ കോളേജ് - 55 

കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2   

 മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-5

 പറവൂര്‍ താലൂക്ക് ആശുപത്രി- 2

 അങ്കമാലി അഡ്‌ലക്‌സ്-25

 ഐ.എന്‍.എച്ച്.എസ് സഞ്ജീവനി - 4

 സ്വകാര്യ ആശുപത്രികള്‍ - 30 

•  ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  70 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 66 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികിത്സയിലുള്ളത്.  

• ഇന്നലെ ജില്ലയില്‍ നിന്നും 210 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 179 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 348 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ഇന്നലെ  293 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 103 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.  ജില്ലാ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് ഇന്നലെ നിരീക്ഷണത്തിലുള്ള 455 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 32 ഫോണ്‍ വിളികള്‍ സര്‍വൈലന്‍സ് യൂണിറ്റിലേക്കും എത്തി.   

• വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്നലെ 4382 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്നലെ നിരീക്ഷണത്തില്‍ കഴിയുന്ന 251 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു .കൂടാതെ ഇന്നലെ ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 58 ചരക്കു ലോറികളിലെ 62 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 27 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0484 2368802/2368902/2368702