റീജിയണല്‍ വിആര്‍ഡിഎലില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ റീജിയണല്‍ വിആര്‍ഡിഎലില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിനെ ദിവസവേതനത്തില്‍ നിയമിക്കും. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 36 വയസ്സ്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350209.