യു പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം- കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള നാലാംഘട്ട അഭിമുഖം ജൂലൈ 22, 23, 25 തീയതികളിലായി പിഎസ്‌സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയതിയിലും അഭിമുഖത്തിനെത്തണം. പരിഷ്‌കരിച്ച കെ ഫോം (Appendix-28) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.