എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2570471, 9846033001.