ബി എസ് എന്‍ എല്‍ കവറേജ് പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക പരിശോധന നടത്തും

post

ഇടുക്കി : ബി.എസ്.എന്‍.എല്‍.  മൊബൈല്‍ റേഞ്ച് കുറവുള്ള മേഖലകളില്‍ പ്രത്യേക പരിശോധന നടത്തി സേവന ലഭ്യത ഉറപ്പു വരുത്തുവാന്‍ ബി.എസ്.എന്‍.എല്‍. എറണാകുളം ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ജോര്‍ജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സംബന്ധിക്കുന്ന മാധ്യമവാര്‍ത്തകള്‍, ബി.എസ്.എന്‍.എല്‍. സേവന ലഭ്യത സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച പരാതികളും പരിഗണിച്ച് ഡീന്‍ കുര്യാക്കോസ് എം.പി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ കവറേജും ഹൈസ്പീഡ് ഡാറ്റയും ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.പി ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുമൂലം മൊബൈല്‍ ടവറുകള്‍ ഓഫ് ആകുന്നത് പരിഹരിക്കുന്നതിന് ഡീസല്‍ എന്‍ജിനുകള്‍  ബാറ്ററികള്‍ എന്നിവ സ്ഥാപിക്കുന്നതിന് പിന്നോക്ക മേഖല എന്ന നിലയില്‍ നാലു കോടി രൂപയുടെ പ്രത്യേക കേന്ദ്ര ഫണ്ടിനായി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ബി.എസ്.എന്‍.എല്‍. ചെയര്‍മാന്‍ എന്നിവരോട് ആവശ്യപ്പെടുന്നതിനുംട്രൈബല്‍ ഫണ്ടും.

യു.സ്.ഒ.ഫണ്ടും (universal service oubligation fund) പ്രയോജനപ്പെടുത്തി ഇടമലക്കുടി  പഴമ്പിള്ളിച്ചാല്‍ തട്ടേകണ്ണി മൂന്നാറിലെ വിദൂര ഗ്രാമങ്ങള്‍ കുട്ടമ്പുഴ പഞ്ചായത്തിലെ  ആദിവാസി മേഖലകള്‍ എന്നിവിടങ്ങളില്‍ പുതിയ ടവറുകള്‍  സ്ഥാപിക്കുവാനും മൊബൈല്‍ റേഞ്ച് ലഭ്യമാക്കുവാനും തീരുമാനിച്ചു . ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 250 ഓളം വരുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും സൗജന്യമായി ഡേറ്റ  ഡൗണ്‍ലോഡ് ചെയ്യുന്നതിന് അവസരം ഒരുക്കുവാനും ഓരോ സ്‌പോട്ടിലും അടുത്ത കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. പ്രാദേശിക കേബിള്‍  ശൃംഖലകളുമായി ചേര്‍ന്ന് ഫൈബര്‍ ടും ഹോം പദ്ധതി നടപ്പിലാക്കി  ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍  വിപുലീകരിക്കുവാന്‍  തീരുമാനിച്ചു. തൊടുപുഴ പി.ഡബ്‌ള്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോര്‍ജ് വര്‍ഗീസ് ബിഎസ്എന്‍എല്‍ ഇന്റെ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ലമെന്റ് മണ്ഡലത്തിലെ മേഖലകള്‍ തിരിച്ച് ബിഎസ്എന്‍എല്‍ പ്രവര്‍ത്തനങ്ങള്‍ എംപി വിലയിരുത്തി.