ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തും

post

പത്തനംതിട്ട : അടൂര്‍ മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍ എ പറഞ്ഞു. അടൂര്‍ ബി ആര്‍ സിയുടെ കീഴിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷന്മാരുടെയും, ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം അടൂര്‍ ബിആര്‍സിയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ലൈബ്രറികള്‍, അംഗന്‍വാടികള്‍, വിജ്ഞാന്‍വാടികള്‍ എന്നിവിടങ്ങളില്‍ ടെലിവിഷന്‍ സ്ഥാപിച്ചു. 

പൊതു പഠന കേന്ദ്രങ്ങള്‍ ജൂണ്‍ 15ന് അകം ആരംഭിക്കും. എല്ലാ കേന്ദ്രങ്ങളിലും അധ്യാപകരെയും ബി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിക്കും. ജില്ലാ പഞ്ചായത്ത് അംഗം സതികുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. മുരുകേശ്, അടൂര്‍ നഗരസഭ അധ്യക്ഷ സിന്ധു തുളസീധര കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ആര്‍. അജീഷ് കുമാര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ബി. ലത, ജി. പ്രസന്നകുമാരി, സമഗ്ര ശിക്ഷാ അഭിയാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.അനില്‍, ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.എന്‍. ശ്രീകുമാര്‍, ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു. പന്തളം മേഖലയിലെ യോഗം പന്തളം ബി.ആര്‍.സിയില്‍ വെള്ളിയാഴ്ച ചേരും.