മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

post

  • കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം: ഇന്ന്‌ മുതൽ 15 ാം തീയതി വരെ വിവിധ തീര പ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ കാലയളവില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

വിശദമായ വിവരങ്ങള്‍ ചുവടെ - 

തമിഴ്നാട്-പുതുച്ചേരി തീരം:

11-06-2020 മുതൽ 12-06-2020 വരെ: ഗൾഫ് ഓഫ് മാന്നാർ, വടക്ക് തമിഴ്‌നാട് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത. 

  • മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം ഇപ്പോൾ വടക്ക് ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡീഷ തീരങ്ങളിൽ നിലനിൽക്കുന്നു.  

11-06-2020: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും  മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത. തെക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് തീരത്തും,ഒഡീഷ തീരത്തും മണിക്കൂറിൽ 40  മുതൽ 50 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

12-06-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും,കർണാടക,ഗോവ,കൊങ്കൺ തീരങ്ങളിലും മണിക്കൂറിൽ 40  മുതൽ 50 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.തെക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, ആന്ധ്രാപ്രദേശ് ,ഒഡീഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

13-06-2020: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും കർണാടകം,ഗോവ,കൊങ്കൺ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

14-06-2020: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും കർണാടകം,ഗോവ,കൊങ്കൺ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

15-06-2020: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ  വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും കർണാടകം, ഗോവ,കൊങ്കൺ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ  ശക്തമായ കാറ്റിന്  സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.