പന്തളത്ത് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനത്തിന് സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തി

post

പത്തനംതിട്ട : പന്തളത്ത് വെള്ളപ്പൊക്കം ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന അവലോകനയോഗം ചിറ്റയംഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുക, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കുക,  ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള കെട്ടിടങ്ങളുടെ പട്ടിക തയാറാക്കുക തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കായി ഇറിഗേഷന്‍, കൃഷി, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജൂണ്‍ എട്ടിന് ചേരുന്നതിനും തീരുമാനിച്ചു. 

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. കെ. സതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാധാരാമചന്ദ്രന്‍, കെ.ആര്‍ രവി, ആനി ജോണ്‍തുണ്ടത്തില്‍, എസ്. രാമന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു