ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

post

കോഴിക്കോട്: ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അവലോകനം ചെയ്തു. ഇതുവരെ കൈക്കൊണ്ട നടപടികള്‍, നിരീക്ഷണം, ചികിത്സ തുടങ്ങിയവ  ലഭ്യമാക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയവ ജില്ലാ കലക്ടര്‍ സാംബശിവ റാവു വിശദീകരിച്ചു. നിരീക്ഷണം ആവശ്യമുള്ളവര്‍ക്കും രോഗികള്‍ക്കും നല്‍കി വരുന്ന തുടര്‍ പരിപാലനം അഡീ. ഡിഎംഒ ഡോ. ആശാദേവി വിശദീകരിച്ചു.  ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഇ.ബിജോയ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, കോവിഡ്  19 നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.