വയ്യാറ്റുപുഴ - പൊതീപ്പാട് റോഡിന് നിര്‍മാണ അനുമതി
പത്തനംതിട്ട: വയ്യാറ്റുപുഴ - പൊതീപ്പാട് റോഡിന് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ അനുമതി. റാന്നി നിയോജകമണ്ഡലത്തില്‍ 33.5 കിലോമീറ്ററും അഞ്ചു കിലോമീറ്റര്‍ റോഡ് കോന്നി നിയോജക മണ്ഡലത്തിലൂടെയുമാണ് കടന്നുപോകുന്നത്. മണിയാര്‍, മാടമണ്‍ എന്നീ പാലങ്ങളുടെ നിര്‍മാണവും പരിഗണനയിലുണ്ട്. 2018ലെ മഹാപ്രളയത്തില്‍ വെള്ളം കയറി പൂര്‍ണമായും തകര്‍ന്നുപോയ നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് റാന്നി.










