സോളാര്‍ പവര്‍ പാന്റ് ഉദ്ഘാടനവും ക്ഷീരകര്‍ഷകരെ ആദരിക്കലും നടന്നു

post

ഇടുക്കി : ക്ഷീരവികസന വകുപ്പിന്റെ സബ്‌സിഡിയോടുകൂടി  ഹൈറേഞ്ച് ഡയറി സഹകരണ സംഘം നിര്‍മ്മിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. ചടങ്ങില്‍  വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സൗരോര്‍ജത്തിന്റെ സാധ്യതകള്‍ കൂടുതല്‍ മേഖലകളിലേക്ക് പരമാവധി വ്യാപിപ്പിക്കണമെന്നും  ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീര മേഖലയിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആ ആദരിച്ചു.ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈറേഞ്ച് ഡയറി സംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ 35 ശതമാനം വൈദ്യുതിയാണ് സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്ന് ഉദ്പാദിപ്പിക്കുന്നത് ഉദ്ഘാടന ചടങ്ങില്‍ വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍ ബിജി,സംഘം പ്രസിഡന്റ് കെ.ആര്‍  ജയന്‍ ക്ഷീര വികസന ഡയറക്ടര്‍  എസ് ശ്രീകുമാര്‍, കെ.കെ ശിവരാമന്‍ ,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.