പഞ്ചായത്തുകള്‍ക്ക് അനുമോദനം
 
                                                ഇടുക്കി : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നൂറ് ശതമാനം നികുതി പിരിവും നൂറ് ശതമാനം പദ്ധതി പണം ചിലവഴിച്ചതുമായ പഞ്ചായത്തുകള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്ത് കുമാര്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റമാണ് നൂറ് ശതമാനം പദ്ധതി പണം ചിലവഴിച്ചതും നൂറ് ശതമാനം നികുതി പിരിവ് പൂര്‍ത്തീകരിച്ചതുമായ ജില്ലയിലെ ഏക പഞ്ചായത്ത്. പള്ളിവാസല്‍, വെള്ളിയാമറ്റം, ഇടമലക്കുടി, കരിങ്കുന്നം,വെള്ളത്തൂവല്‍,ഇരട്ടയാര്‍,രാജകുമാരി,പാമ്പാടുംപാറ,മണക്കാട്,അയ്യപ്പന്‍കോവില്‍,മരിയാപുരം,വട്ടവട തുടങ്ങിയ പഞ്ചായത്തുകള്‍ നൂറ് ശതമാനവും നികുതി പിരിവ് പൂര്‍ത്തീകരിച്ചു.അറക്കുളം, മുട്ടം പഞ്ചായത്തുകള്‍ നൂറ് ശതമാനവും പദ്ധതി പണം ചിലവഴിച്ച ഗ്രാമപഞ്ചായത്തുകളാണ്.ആനച്ചാല്‍ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി അധ്യക്ഷത വഹിച്ചു.ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി കുര്യാക്കോസ്,ഇടുക്കി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസ്ഫ് സെബാസ്റ്റ്യന്‍,പുരസ്‌ക്കാരത്തിനര്‍ഹമായ പഞ്ചായത്തിലെ സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദന സമ്മേളനത്തില്‍ പങ്കെടുത്തു.










