കടമ്പനാട് എം.സി.വൈ.എം ജില്ലാഭരണകൂടത്തിന് സാനിറ്റൈസറും മാസ്‌ക്കുകളും കൈമാറി

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കടമ്പനാട് മലങ്കര കാതോലിക്ക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം) പത്തനംതിട്ട ജില്ലാഭരണകൂടത്തിന് സാനിറ്റൈസറും മാസ്‌ക്കുകളും കൈമാറി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് എം.സി.വൈ.എം പ്രസിഡന്റ് എ. അജോ സാനിറ്റൈസറും മാസ്‌ക്കുകളും കൈമാറി. 500 മില്ലിലിറ്ററിന്റെ 75 സാനിറ്റൈസറും പുനരുപയോഗിക്കാവുന്ന 500 തുണിമാസ്‌ക്കുകളുമാണ് കൈമാറിയത്. കടമ്പനാട് പള്ളി വികാരി ഫാ: വര്‍ഗീസ് കൊച്ചുകളിയിക്കല്‍, എം.സി.വൈ.എം ജില്ലാ ട്രഷറര്‍ ജേക്കബ്, യൂണിറ്റ് ട്രഷറര്‍ അമല്‍, സിന്ധിക്കേറ്റ് അംഗങ്ങളായ എബി, സിബി, മുതിര്‍ന്ന അംഗങ്ങളായ ഷിജു, സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. കടമ്പനാട് എം.സി.വൈ.എം അംഗങ്ങള്‍ വീടുകളില്‍ നിര്‍മ്മിച്ചതാണ് മാസ്‌ക്കുകള്‍. 
എം.സി.വൈ.എം അംഗങ്ങള്‍ കടമ്പനാട് പ്രദേശങ്ങളിലെ വീടുകളിലും കടകളിലും ഇടവകയിലെ വീടുകളിലും 1,350 മാസ്‌ക്കുകളും 750 സാനിറ്റൈസറുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം നടത്തിയത്. കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ എം.സി.വൈ.എം ഭാരവാഹികള്‍ 250 മാസ്‌ക്കുകളും 50 സാനിറ്റൈസറും വിതരണം ചെയ്തിരുന്നു.