സ്വര്‍ണ്ണ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ക്ലാസ്സ്‌കാരി ഫസ്മിന

post

കാസര്‍കോട് : മേല്‍പറമ്പ് കൈനോത്തെ ഫസല്‍ റഹ്മാന്‍ ഫാത്തിമ ദമ്പതികളുടെ കോളിയടുക്കം ജി.യു.പി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിനി ഫസ്മിന എഫ്.ആര്‍ തന്റെ ഏഴാം പിറന്നാള്‍ സമ്മാനമായി കാത് കുത്തല്‍ നടത്തി ഇടാന്‍ വേണ്ടി പിതാവ് വാങ്ങിക്കൊണ്ട് വന്ന സ്വര്‍ണ്ണ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി .ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു മേല്‍പറമ്പിലെത്തി ഫസ്മിനയില്‍ നിന്നും കമ്മല്‍ ഏറ്റുവാങ്ങി.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ കോവിഡ് കാരണം മരണമടഞ്ഞ വാര്‍ത്തകള്‍ ഫസ്മിന  ടെലിവിഷനിലൂടെ കണ്ട് മനസ്സ് വേദനിച്ചിരുന്നു.മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ പലരും സംഭാവനകള്‍ നല്‍കുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന അതില്‍ ആകൃഷ്ടയായാണ് പിതാവിനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.