ആറന്‍മുളയുടെ ടൂറിസം സാധ്യതകള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തണം

post

പത്തനംതിട്ട:  ഒരു പ്രദേശത്തിന്റെ ചരിത്രവും ഭാഷയും സംസ്‌ക്കാരവും ഭക്ഷണവൈവിധ്യവും വസ്ത്രധാരണവും വരെ അടയാളപ്പെടുത്തിവേണം വിനോദസഞ്ചാരത്തെ ഇനി മുന്നോട്ടു കൊണ്ടു പോകേണ്ടതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കിടങ്ങന്നൂര്‍ എസ് വി ജി വി എച്ച്എസ്എസില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ലോകവിനോദസഞ്ചാര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഗ്രാമീണ മേഖലയിലെ ടൂറിസം സാധ്യതകളെ ലോകത്തിനു പരിചയപ്പെടുത്താന്‍ പുതിയ തലമുറയ്ക്ക് എങ്ങനെ കഴിയും എന്നതിനെപ്പറ്റി കളക്ടര്‍ കുട്ടികളോട് സംവദിച്ചു. 
 
പ്രിന്‍സിപ്പാള്‍ സി.ആര്‍  പ്രീത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് പി ആര്‍ ശ്യാമളാമ്മ, സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് ബാബു, ഡിടിപിസി സെക്രട്ടറി ആര്‍.ശ്രീരാജ്, സ്‌കൂള്‍ ടൂറിസം ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ അനഘ എസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. 'യാത്രകള്‍ സമ്മാനിക്കുന്നത്' എന്ന വിഷയത്തേപ്പറ്റി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോടിന്റെ നേതൃത്വത്തില്‍ ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു.