ദുരിതാശ്വാസനിധിയിലേക്ക് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി വഞ്ചിക കൈമാറി

post

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു മാസമായി വഞ്ചികയില്‍ സൂക്ഷിച്ചിരുന്ന തുക നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മൈലപ്ര വെള്ളാവൂര്‍ വീട് കുമ്പഴ വടക്ക് ഐശ്വര്യ കൈമാറി. അച്ഛന്‍ വി.അനില്‍കുമാറിനോടൊപ്പം കളക്ടറേറ്റിലെത്തി ഐശ്വര്യ തുക അടങ്ങുന്ന വഞ്ചിക ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പത്തനംതിട്ട മര്‍ത്തോമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസുകാരിയാണ് ഐശ്വര്യ. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പിതാവ് വി.അനില്‍കുമാറിനും അമ്മ വനജയ്ക്കുമൊപ്പം ഐശ്വര്യ താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ സ്പ്രേ പെയിന്റിംഗ് ജോലി ചെയ്യുകയാണ് അനില്‍കുമാര്‍.