ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം: 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

post

തിരുവനന്തപുരം : നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷന്‍ പോര്‍ട്ടല്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓണ്‍ലൈന്‍ സബ്മിഷനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, കുട്ടിയുടെ ജനന തീയതി, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. ആധാര്‍ നമ്പര്‍, ഇമെയില്‍വിലാസം, സംവരണ വിവരങ്ങള്‍ എന്നിവ നിര്‍ബന്ധം അല്ല. രണ്ടാം അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കാണ് പരിഗണിക്കുന്നത്. ഈ വിവരങ്ങള്‍ നല്‍കിയശേഷം അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുളള മൊബൈല്‍ നമ്പറിലേയ്ക്ക് അഞ്ച് അക്ക ഒ.റ്റി.പി ലഭിക്കും.  ഈ ഒ.റ്റി.പി നല്‍കി അപ്രൂവല്‍ നല്‍കുന്നതോടെ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാകും. ആറ് അക്ക നമ്പര്‍ അപേക്ഷ നമ്പര്‍ ആയി സ്‌ക്രീനില്‍ ലഭിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സ്‌കൂളില്‍ നേരിട്ട് എത്തിയോ മൊബൈല്‍ഫോണിലൂടെ സഹായം ലഭിക്കും. ഇതിനായി ഹെല്‍പ്പ്ഡെസ്‌ക് സഹായം സൗജന്യമായി  സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 21 ആണ്. സെലക്ഷന്‍ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 27ന് സ്‌കൂള്‍ പ്രവേശനം നല്‍കും. 29ന് പ്രവേശന നടപടികള്‍ അവസാനിക്കും. ജൂണ്‍ ഒന്ന് മുതല്‍ മൊബൈല്‍ഫോണ്‍ / ക്ലാസ്തിരിച്ചുളളവാട്ട്സാപ്പ് ഗ്രൂപ്പില്‍വഴി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606251157, 7907788350, 9895255484, 9846170024