ചങ്ങായി മൊബൈല്‍ ആപ്പ് സേവനവുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

post

ഇടുക്കി : ജില്ല റെഡ് സോണ്‍ പരിധിയിലായതോടെ രാജകുമാരി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക്  ഇനി അവശ്യ സാധനങ്ങള്‍ വീടുപടിക്കല്‍ എത്തിക്കാനും സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനും ചങ്ങായിസ് മൊബൈല്‍ ആപ്പ് സംവിധാനം.രാജകുമാരി പഞ്ചായത്തിലെ സ്ഥിര തമാസക്കാരായ ആളുകള്‍ക്ക് https://play.google.com/store/apps/details?id=in.ac.kila.changaayi എന്ന  ലിങ്ക് ഉപയോഗിച്ച്  'ചങ്ങായി' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം രജിസ്റ്റര്‍ ചെയ്ത് അവശ്യസാധനങ്ങളും മരുന്നുകളും ഓര്‍ഡര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടള്ളവര്‍ക്ക്  അവശ്യ വസ്തുക്കള്‍ കാള്‍ സെന്റര്‍ മുഖാന്തരം,  വിവരങ്ങള്‍ നല്‍കി ആവശ്യപ്പെടാം. 04868 243248, 7907078801, 7902396904, 8157852913, 7306970671, 8547012504 എന്നി നമ്പരുകളില്‍ വിളിച്ച്  ആവശ്യപ്പെട്ടാല്‍ സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് നാല് മണിവരെയാണ് കാള്‍ സെന്ററിന്റെ പ്രവര്‍ത്തനം.

രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓര്‍ഡറുകള്‍ (പേര്, വീട്ട്പേര്, വാര്‍ഡ്, വീട്ട് നമ്പര്‍, ആവശ്യമുള്ള സാധനങ്ങള്‍)  കോള്‍ സെന്ററില്‍ നിന്നും ആപ്പ് വഴി വോളന്റിയറിനു നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. വോളണ്ടിയര്‍മാര്‍ സാധനങ്ങള്‍ വാങ്ങി ബില്ല് സഹിതം വീടുകളിലെത്തിച്ച് നല്‍കുന്നതാണ് സംവിധാനം. വോളന്റീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍  ആപ്പിന്റെ സഹായത്തോടെ കൃത്യമായി വിലയിരുത്താനും സാധിക്കും. കിലയുടെ പിന്തുണയോടെയാണ് ആപ്പ് വികസിപ്പിച്ചത്. ചങ്ങായിസ് ആപ്ലിക്കേഷന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് രാജകുമാരി.  കൊറോണ സമയത്ത് വികസിപ്പിച്ചതെങ്കിലും ഏത് ദുരന്തസമയത്തും ഗ്രാമപഞ്ചായത്തിന്  ആപ്പ് പ്രയോജനപെടുത്താം. സമ്പര്‍ക്ക വിലക്ക് നിലനില്‍ക്കുന്നതിനാല്‍  ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ റോഡിലിറങ്ങുന്നതും കൂട്ടം കൂടുന്നതും  ഇത് വഴി കുറയ്്ക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവും സെക്രട്ടറി സി.എ നിസ്സാറും പറഞ്ഞു.