മൂന്ന് ലക്ഷത്തില്‍ അധികം ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ മുഖേന വിതരണം ചെയ്തത് 3,04,455 ഭക്ഷണ പൊതികള്‍. 22,001 പ്രഭാത ഭക്ഷണ പൊതികളും 2,57,082 ഉച്ചഭക്ഷണ പൊതികളും 25,372 അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഇതിനോടകം വിതരണം ചെയ്തു. കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 2,07,491 സൗജന്യ ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.

ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലുമായി 63 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്. ജില്ലയില്‍ ഏറ്റവും അധികം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത് ആറന്മുള നിയോജക മണ്ഡലത്തിലാണ്. കോഴഞ്ചേരി ഗ്രാമപഞ്ചായത്താണ് ഏറ്റവും അധികം ഭക്ഷണം ലഭ്യമാക്കിയ ഗ്രാമപഞ്ചായത്ത്.