ശബരിമല മണ്ഡലകാലം; പിറവത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവീസ്
ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ തീർഥാടകരുടെ സൗകര്യാർഥം പിറവത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. സ്പെഷൽ സർവീസ് ആരംഭിച്ചു. കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളത്തുനിന്ന് വൈകിട്ട് ഏഴരയ്ക്കു പിറവത്തെത്തുന്ന ബസ് കൂത്താട്ടുകുളം, പാലാ, പൊൻകുന്നം, എരുമേലി വഴി രാത്രി 11 മണിക്ക് പമ്പയിലെത്തും. രാവിലെ നാലുമണിക്കു പമ്പയിൽ നിന്നും പുറപ്പെട്ട് എരുമേലി, കൂത്താട്ടുകുളം വഴി രാവിലെ 7.30 ന് പിറവത്തെത്തും.
ചടങ്ങ് പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, സ്ഥിരം സമിതി അധ്യക്ഷരായ അരുൺ കല്ലറയ്ക്കൽ, ജിൻസി രാജു, വത്സല വർഗീസ്, അഡ്വ. ഷിബു തോമസ്, കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, ജോയി വാക്കനാൽ, ജിജി ജോജി, സിജി സുകുമാരൻ മുൻ കൗൺസിലർമാരായ രാജു പാണലിക്കൽ, ജോജിമോൻചാരുപ്ലാവിൽ നേതാക്കളായ ഷാജു ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്, എടി.ഒ എ.ടി.ഷിബു, സ്റ്റേഷൻ മാസ്റ്റർ ഇൻചാർജ് കെ.ബി സുന്ദരൻ, ജോസ് മാത്യു എന്നിവരും ട്രാൻസ്പോർട്ട് മാനേജിങ് സമിതിയംഗങ്ങളും പങ്കെടുത്തു.









