വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര സംഘടിപ്പിച്ചു
ദേശീയ സമ്മതിദാന ദിനത്തിന്റെ ഭാഗമായി ജില്ലാ ഇലക്ഷന്‍ ഓഫീസും പത്തനംതിട്ട മേരാ യുവ ഭാരതും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര സംഘടിപ്പിച്ചു. എന്റെ ഇന്ത്യ എന്റെ വോട്ട് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ നിന്ന് നഗരസഭ ടൗണ്‍ ഹാളിലേക്കായിരുന്നു പദയാത്ര. പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാവണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നു ഉറപ്പാക്കി വോട്ടവകാശം കൃത്യമായി വിനിയോഗിക്കണം. ജില്ലാ കലക്ടര്‍ വോട്ടര്‍ പ്രതിജ്ഞ ചൊല്ലി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ് അധ്യക്ഷയായി. വോട്ടര്‍ ബോധവല്‍ക്കരണ പദയാത്രയുടെ ഫ്ലാഗ്ഓഫും ബീന എസ് ഹനീഫ് നിര്‍വഹിച്ചു.

കോന്നി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഹമ്മദ് നവാസ്, മേരാ യുവ ഭാരത് പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോന്നി സെന്റ് തോമസ് കോളജ്, കോന്നി എം എന്‍ എസ് എസ് കോളജ്, കോന്നി വിഎന്‍എസ് കോളജ് , ചുട്ടിപ്പാറ സ്റ്റാസ് കോളജുകളിലെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.









