പ്രോജക്ട് അസിസ്റ്റന്റ് നിയമനം

post

പളളിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ താൽകാലികമായി നിയമിക്കുന്നു. പട്ടിക ജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഫെബ്രുവരി നാലിന് രാവിലെ 11ന് ബയോഡേറ്റയും അസൽ രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരള സർവകലാശാല അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പിജിഡിസിഎ യോ പാസായിരിക്കണം. പ്രായം 2026 ജനുവരി ഒന്നിന് 18 നും 33 നും ഇടയിൽ. ഫോൺ : 04734 228621.