വികസന സെമിനാർ നടത്തി

post

കരട് ജില്ലാ പദ്ധതിയിലെ വിശദാംശങ്ങൾ ചർച്ച ചെയ്ത് ജില്ലാ പദ്ധതി അന്തിമമാക്കാനുളള വികസന സെമിനാർ ആസൂത്രണസമിതി സെക്രട്ടേറിയേറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയുടെ വികസനത്തിനാവശ്യമായി പദ്ധതി പൂർത്തിയാക്കുകയാണ് സെമിനാർ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സൂചിപ്പിച്ചു. ജില്ലാ പദ്ധതി പ്രധാന രേഖയാണെന്നും വികസന മേഖലയിൽ ജില്ലയുടെ ഭാവി എന്തായിരിക്കണം എന്നതിന്റെ വസ്തുനിഷ്ഠമായ പഠനമാണിതെന്നും സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി അലക്‌സ് മുഖ്യസന്ദേശത്തിൽ വ്യക്തമാക്കി. ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി ജനുവരി 31 നകം സംസ്ഥാന ആസൂത്രണ ബോർഡിന് നൽകുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി ജില്ലാ പദ്ധതിയുടെ ലക്ഷ്യം വിശദീകരിച്ചു.

വിവിധ വിഷയമേഖല ഉപസമിതികളുടെ കൺവീനർമാരും ജില്ലാതല ഉദ്യോഗസ്ഥരും കരട് അധ്യായങ്ങളിലെ വികസന കാഴ്ചപ്പാട്, നിർദേശം എന്നിവ അവതരിപ്പിച്ചു.