നാഷണല്‍ കോളജിന്റെ പുതിയ കെട്ടിടം ഐസലേഷനായി വിട്ടു നല്‍കി

post

പത്തനംതിട്ട: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന മലയാളികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനായി 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള  തിരുവല്ല നാഷണല്‍ കോളജിന്റെ പുതിയ കെട്ടിടം ഡയറക്ടര്‍ മജ്‌നു എം രാജന്‍ ജില്ലാ ഭരണകൂടത്തിനു വിട്ടു നല്‍കി. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ താക്കോല്‍ ഏറ്റുവാങ്ങി.

താമസത്തിന് ആവശ്യമായ  കട്ടിലുകളും മെത്തകളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം ആണ് നല്‍കിയിട്ടുള്ളത്.  നഗരസഭാ ചെയര്‍മാന്‍ ജയകുമാര്‍, തഹസില്‍ദാര്‍ ജോണ്‍ വറുഗീസ്, നഗരസഭാ കൗണ്‍സിലര്‍ ബിജു ലങ്കഗിരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍ കുമാര്‍, അഡ്വ. ആശിഷ് ഉമ്മന്‍ ജോര്‍ജ്, കുറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാന്‍ സി  തോമസ്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.