സംസ്ഥാന വയോജന കമ്മീഷന്‍ ജില്ലയിലെ ആദ്യത്തെ യോഗം ചേര്‍ന്നു

post

സര്‍ക്കാര്‍ സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ചതിനു ശേഷമുള്ള പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വയോജന രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്മീഷന്റെ അടിയന്തര ശ്രദ്ധയുണ്ടാകുമെന്നും വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 60 വയസുകഴിഞ്ഞ മുതിര്‍ന്നവരുടെ സേവനം സമൂഹത്തില്‍ ഉപയോഗപ്പെടുത്തുമെന്നും സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സോമപ്രസാദ് പറഞ്ഞു.

വയോജന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന്‍ അടിയന്തര പ്രധാന്യത്തോടെയും ജാഗ്രതയോടെയും ഈടപ്പെടുന്നതാണന്നും വയോജന കമ്മീഷന്‍ മെമ്പര്‍ കെ എന്‍ കെ നമ്പൂതിരിയും അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത വയോജന രംഗത്തെ സംഘടനാ നേതാക്കള്‍,ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവരുമായി കമ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സോമപ്രസാദ്, കമ്മീഷന്‍ മെമ്പര്‍ കെ എന്‍ കെ നമ്പൂതിരി, കമ്മീഷന്‍ രജിസ്ട്രാര്‍ സ്മിത സാം, സീനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, ഒസിബി കൗണ്‍സിലേഴ്‌സ്, മെയിന്റനന്‍സ് ട്രിബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.